Uncategorized

നെടുമ്പാശേരി വാഹനാപകടം: സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി പ്രതികള്‍

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതികള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 11ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

അതേസമയം, പ്രതി സുഹൈല്‍ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ തന്നെ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്.

എന്നാല്‍ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രതി പോലും അത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടില്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷഭീഷണി ഉണ്ടാവുകയാണെങ്കില്‍ വീണ്ടും ജയില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button