നടന്നത് അറസ്റ്റല്ല, കിഡ്നാപ്പ്; ദില്ലി പൊലീസ് നടപടിക്കെതിരെ ധ്രുവ് റാഠി

ദില്ലിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വീട്ടിൽ കടന്നുകയറി ആയുധധാരികളായ ആളുകൾ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ധ്രുവ് റാഠി പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്രാവിലെ വീട്ടുവാതിൽ തുറന്നപ്പോൾ ആയുധധാരികളായ ആളുകളെയാണ് കണ്ടതെന്ന് ധ്രുവ് റാഠി പറഞ്ഞു. ചെരിപ്പ് ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും എത്തിയവരിൽ പലരുടെയും വസ്ത്രത്തിൽ നെയിം പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അമ്പതിലധികം പൊലീസുകാരും മറ്റുള്ളവരും വീട്ടിലെത്തിയെന്നാണ് ധ്രുവ് റാഠിയുടെ വെളിപ്പെടുത്തൽതാൻ ഇന്ത്യൻ പൗരനാണെന്നും രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയ ധ്രുവ് റാഠി, തന്റെ പാസ്പോർട്ട് ഉയർത്തിക്കാട്ടുകയും ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് ധ്രുവ് റാഠിയെയും സിജെപി നേതാവ് അഭിജിത് ദീപ്കെയെയും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇരുവരെയും വിട്ടയച്ചിരുന്നു




