Uncategorized

മെസ്സിയുടെ പത്താം നമ്പർ ജേഴ്സി ഇനി ഈ താരത്തിന് ? നിർണായക തീരുമാനം ഇങ്ങനെ

അർജന്റീന ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് ധരിക്കുമെന്ന കാര്യത്തിൽ അർജന്റീന തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. 2026 ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് ആഴ്ചകൾക്ക് ശേഷമാണ് 39-കാരനായ മെസ്സി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ പ്രിയപ്പെട്ട ദേശീയ ടീമിനായി 207 മത്സരങ്ങൾ കളിച്ച ശേഷമാണ് മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീന പത്താം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 1994-ൽ ഇതിഹാസ താരം ഡീഗോ മറഡോണ വിരമിച്ചപ്പോഴും അർജന്റീനയുടെ ഈ ചരിത്രപ്രസിദ്ധമായ നമ്പർ പിൻവലിച്ചിരുന്നില്ല. ഇപ്പോൾ, അർജന്റീന head coach ലയണൽ സ്‌കലോണി മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിയുടെ പിൻഗാമിയായി 21-കാരനായ നിക്കോ പാസിനെ തെരഞ്ഞെടുത്തിരിക്കുകയാണ് എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഇഎസ്പിഎൻ അർജന്റീനയിലെ ഫെഡറിക്കോ ബ്യൂണോയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ക്ലബ് ഔദ്യോ​ഗികമായി അത്തരത്തിൽ വാർത്തകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അല്ലിസ്റ്റർ തുടങ്ങിയ പരിചയസമ്പന്നരായ പ്രമുഖ താരങ്ങളുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. നിക്കോ പാസിനോടാണ് പരിശീലകൻ ലയണൽ സ്‌കലോണിക്ക് കൂടുതൽ താല്പര്യം. കോച്ചിന്റെ തീരുമാനം ഇവിടെ നിർണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button