Uncategorized

ഇടത്–സിജെപി മഹാപ്രക്ഷോഭം; സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടത് പ്രക്ഷോഭത്തിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ. സമരത്തെ അടിച്ചമർത്താൻ സിപിഐഎം നേതാക്കൾ കസ്റ്റഡിയിലെടുത്തു. എംഎ ബേബി, കെ കെ ശൈലജ , പി കെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.അതേസമയം തന്നെ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയേയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് ഗ്യാനേഷ് കുമാറിനെതിരായ സമരം കടുക്കുന്ന സാഹചര്യത്തിലാണ് പ്രതികാര നടപടി. ഗുഡ്ഗാവിലെ വസതിയിൽ നിന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്

രാജ്യം അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭത്തിനാണ് ദില്ലി ഇന്ന് സാക്ഷ്യം വഹിക്കാനിരിക്കെയാണ് നടപടി. ഇടത് സംഘടനകളും സി ജെ പി യും ചേർന്ന് നടത്തുന്ന മഹാപ്രക്ഷോഭത്തിനായി രാജ്യത്തിന്റെ നാനാഭാ​ഗത്തു നിന്നും നിരവധി ആളുകളാണ് ദില്ലിയിലേക്ക് ഇതിനോടകം ഒഴുകിയെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിനേയും ജനാധിപത്യത്തേയും തകർക്കാൻ ശ്രമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് ദില്ലി തെരുവുകളിലേക്ക് ജനം ഒഴികിയെത്തുന്നത്. സി പി ഐ എം ഉൾപ്പെടെയെള്ള ഇടതു പാർട്ടികളും എസ് എഫ് ഐ ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ള വിദ്യാർഥി യുവജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി രം​ഗത്തുണ്ട്. സി പി ഐ എം ൻ്റെ കേന്ദ്രകമ്മിറ്റി ഉൾപ്പെടെ മാറ്റി വെച്ചാണ് നേതാക്കൾ സമരത്തിൻ്റെ ഭാ​ഗമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button