Uncategorized

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേളകത്ത് കോൺഗ്രസ് പ്രതിഷേധം

കേളകം: ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് കരിദിനാചരണവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
കെപിസിസി അംഗംവും കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ലിസി ജോസഫ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. .
ജനാധിപത്യവും മതേതരത്വവുമാണ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മൂല്യങ്ങളെന്നും അവ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വർഗീസ് നടപ്പുറം, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർക്കുളം , അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, റോയി നമ്പുടാകം, അഡ്വ. ബിജു പൊരുമത്തറ , വിപിൻ ജോസഫ്, ജോബിൻ പാണ്ടഞ്ചേരി, ജിജോ അറക്കൽ, പി.പി. മുസ്തഫ, കെ.എം. ഗിരീഷ് കുമാർ, എ. കുഞ്ഞിരാമൻ, കെ.പി. രമേഷ്, അഗസ്റ്റിൻ തെക്കേൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button