Uncategorized

സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്

റിയാദ്: സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. മൊറോക്കോ, അള്‍ജീരിയ, സുഡാന്‍ സ്വദേശികളാണ് മരിച്ചത്. യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 82 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു. അബ്ഹ, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി ജിഎസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നുപേരും വിദേശികളാണ്. പരുക്കേറ്റ എല്ലാവരേയും ആശുപത്രികളിലേക്ക് മാറ്റി. അബ്ഹ വിമാനത്താവളത്തില്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇവിടെ 28 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ഒരു സുഡാന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സൗദി പൗരന്മാരും വിദേശികളുമുണ്ട്. പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. അതേസമയം ഫജ്ര്‍ യമന്‍’ ഓപ്പറേഷനിലൂടെ 1,860 ഹൂത്തികളെ വധിക്കുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്തതായി യമന്‍ സൈന്യം അറിയിച്ചു. ഇതുവരെ 2103 ആക്രമണങ്ങളോ ഓപ്പറേഷനുകളോ നടത്താന്‍ സാധിച്ചുവെന്നും യെമന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button