Uncategorized
E20 പെട്രോളില്‍ ആശങ്ക വേണ്ട, റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ ശേഖരിച്ചാല്‍ കൃത്യമായ ഫലം കിട്ടും, കന്നാസില്‍ കൊണ്ടുവന്ന് കലക്കി പരിശോധിച്ചാല്‍ മായം ഉണ്ടാകും: സുരേഷ് ഗോപി

തൃശൂര്‍: E20 പെട്രോളില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചാല്‍ കൃത്യമായ ഫലം ലഭിക്കും. കന്നാസില്‍ കൊണ്ടുവന്ന് കലക്കി ഇന്ധനം പരിശോധിച്ചാല്‍ മായം കലരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇ 20 പെട്രോളിനെക്കുറിച്ച് ഒരു ആശങ്കയും വേണ്ട. ഭൂമിയിലെ ജലസ്രോതസുകളെക്കുറിച്ചൊക്കെയാണ് പുതിയ വാദങ്ങള്‍ വരുന്നത്. കന്നാസില്‍ കലക്കി കൊണ്ടുവന്ന് ആരെങ്കിലും ഇരുപത്തിയേഴും ഇരുപത്തിയെട്ടും ഒക്കെ ആക്കിയോ എന്ന് പിന്നെ പരിശോധിക്കും. റിഫൈനറിയില്‍ നിന്ന് നിങ്ങള്‍ നേരിട്ട് സാമ്പിള്‍ ശേഖരിക്കൂ. സുരേഷ് ഗോപി പറഞ്ഞു.




