Uncategorized

മാനനഷ്ട കേസ്; ധ്രുവ് റാഠിക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

ന്യൂഡല്‍ഹി: യൂടൂബര്‍ ധ്രുവ് റാഠിക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി കോടതി. 2018ലെ ക്രിമിനല്‍ മാനനഷ്ട കേസിലാണ് നടപടി. I Support Narendra Modi എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡേ ഫയല്‍ ചെയ്ത കേസിലാണ് നടപടി. നിലവില്‍ ജര്‍മനിയിലുള്ള റാഠി ഇക്കഴിഞ്ഞ ഒക്ടോബറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു.

പാണ്ഡേയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാദം കേട്ടതിന് പിന്നാലെ സാകേത് കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനും രായിസ് ഖാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ഐടി സെല്‍ പാര്‍ട് 2 എന്ന തലക്കെട്ടില്‍ റാഠി പുറത്തിറക്കിയ വീഡിയോയില്‍ തനിക്കെതിരെ വ്യാജവും അപമാനകരവുമായ ആരോപണങ്ങള്‍ നടത്തിയെന്നാണ് വികാസ് പാണ്ഡേ പരാതിയില്‍ പറയുന്നത്. തന്റെ സത്‌പേരിനെ ഇത് സാരമായി ബാധിച്ചുവെന്നും പരാതിയിലുണ്ട്.

ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ് സമന്‍സും രണ്ട് വാറണ്ടുകളും റാഠിക്കെതിരെ പുറപ്പെടുവിച്ചിരുന്നു. കേസിന്റെ അടുത്തവാദം കോടതി ഡിസംബര്‍ 3ന് കേള്‍ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button