വിദ്യാർഥി പ്രതിഷേധങ്ങളോട് സർവകലാശാലയ്ക്ക് അസഹിഷ്ണുത; സംസ്കൃത സർവകലാശാലയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കാലടി സർവകലാശാലയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിദ്യാർഥി പ്രതിഷേധങ്ങളോട് കാലടി സർവകലാശാലയ്ക്ക് അസഹിഷ്ണുതയെന്ന് ഹൈക്കോടതി. സുപ്രിംകോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കാൻ സർവകലാശാല നീക്കം നടത്തി.
ഹാജർ കുറവെന്ന വാദം ഉന്നയിച്ച് പരീക്ഷ നിഷേധിക്കാൻ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്.
വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവി തകർക്കാൻ ശ്രമിക്കരുത്. സർവകലാശാല അമിതമായി വികാരാധീനരാകരുതെന്നും ഹൈക്കോടതി. വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങൾ സർവകലാശാല അറിയിച്ചില്ല. കുറ്റപത്രം നൽകിയില്ലെന്നും ഹൈക്കോടതി. സാക്ഷിമൊഴി രേഖപ്പെടുത്തിയത് വിദ്യാർത്ഥികളുടെ അസാന്നിധ്യത്തിലാണ്. മൊഴിപ്പകർപ്പ് വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകിയില്ലെന്നും ആരോപണങ്ങൾ നിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയില്ലെന്നും സർവകലാശാല അധികാരപരിധി ലംഘിച്ച് അന്വേഷണം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.വിദ്യാർത്ഥികളുടെ പശ്ചാത്തലം പരിശോധിച്ച നടപടി തെറ്റ്. ശേഖരിച്ച തെളിവുകൾ അന്വേഷണ സമിതി പരിശോധിച്ചില്ലെന്നും കാരണങ്ങൾ വ്യക്തമാക്കാതെയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടെന്നും ഹെക്കോടതി. “I disapprove of what you say, but I will defend to the death your right to say it.” വോൾട്ടേറിയൻ തത്വം ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ആവശ്യത്തോട് യോജിക്കണമെന്നില്ലെങ്കിലും അഭിപ്രായപ്രകടനത്തിനുള്ള അവകാശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി.




