Uncategorized
ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ

കൊല്ലം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തുന്ന യുവാവ് പിടിയിൽ. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അനൂപ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളും കുട്ടികളും നിൽക്കുന്ന കടകൾക്ക് സമീപമെത്തി ശല്യം ചെയ്യുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നതുമാണ് ഇയാളുടെ രീതി.
തിങ്കളാഴ്ച രാവിലെയും ഇത് ആവർത്തിച്ചു. പരാതിയെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.




