Uncategorized
യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം ജന്തർ മന്ദർ പഠന ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഏഴിന് നടക്കുന്ന ജന്തർ മന്ദർ പഠന ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു. നവംബർ ഏഴിന് നടക്കുന്ന ക്യാമ്പിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുകയും ചെയ്യും.
കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട്, ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്,അമൽ ബാബുരാജ്,സി.എ മിഥേഷ്,ഹനീഫ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകി.




