Uncategorized

ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ കവര്‍ച്ച; വയോധികനെ തള്ളിയിട്ട് പഴ്‌സ് കവര്‍ന്നു

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റില്‍ നിന്നു 2,500 രൂപയടങ്ങിയ പഴ്‌സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആന്‍റണിയുടെ (67) പഴ്‌സ് ആണ് കവര്‍ന്നത്.അങ്കമാലിയില്‍ സുഹൃത്തിനൊപ്പം എത്തിയ വയോധികന്‍ തിരികെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു. ആന്‍റണിയും സുഹൃത്തും കള്ളന്‍റെ പിന്നാലെ ഓടുകയും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടുകയും ചെയ്തു. പ്രതി ആസാം സ്വദേശിയായ നാരായണ്‍ കളദിയയെ ആലുവ പൊലിസില്‍ ഏല്‍പ്പിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് പെരുമ്പാവൂര്‍ സ്വദേശി കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. ട്രെയിൻ യാത്ര ചെയ്യാനെത്തി യുവാവിനെ മര്‍ദിച്ച് സ്വര്‍ണവും പണവും കവരുകയായിരുന്നു. പ്രതികളെ പൊലിസ് പിടികൂടിയെങ്കിലും നിരവധി അന്യസംസ്ഥാനക്കാര്‍ സ്ഥലത്ത് പിടിച്ചുപറി നടത്തുന്നുണ്ട് എന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button