Uncategorized

പുതിയ വഖഫ് ബോര്‍ഡിന്‍റെ ആദ്യ സിറ്റിങ് കൊച്ചിയിൽ ചേർന്നു; രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച ശേഷമെന്ന് തൊടിയൂര്‍ മൗലവി

കൊച്ചി: വിവാദങ്ങൾക്കിടെ പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. എപി സമസ്തയുടെ പ്രതിനിധിയെ ഉൾപ്പെടുത്താനായി അംഗത്വം ഒഴിയാമെന്ന് സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്നത്തെ യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂര്‍ മൗലവി പ്രതികരിച്ചു.

എംസി മായിൻ ഹാജിയെ അധ്യക്ഷനാക്കി യുഡിഎഫ് സര്‍ക്കാര്‍ പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സിറ്റിങ് കൊച്ചിയിലെ ആസ്ഥാനത്ത് രാവിലെ പതിനൊന്നിന് തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ മാത്രമായിരുന്നു യോ​ഗത്തിൻ്റെ അജണ്ട. എൽഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡിന്‍റെ കാലാവധി വര്‍ഷങ്ങൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചത്. എന്നാൽ, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി സമസ്തക്ക് പ്രാതിനിധ്യം നൽകിയില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ലീഗ് മന്ത്രിമാരും ചെയര്‍മാൻ എംസി മായിൻ ഹാജിയും നേരിട്ട് അനുനയത്തിന് ഇറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button