Uncategorized
സൗദിയ്ക്ക് കവചം തീർക്കാൻ തുർക്കിയും പാകിസ്ഥാനും; സുരക്ഷ ഒരുക്കാൻ സൈന്യത്തെ അയക്കുന്നു

vഇസ്ലാമാബാദ്: യമനിലെ ഹൂതികളുടെ ആക്രമണം രൂക്ഷമായതോടെ സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നു. പുതിയ പരസ്പര പ്രതിരോധ സഖ്യത്തിൻ്റെ ഭാഗമായി ഈ രാജ്യങ്ങൾ സംയുക്തമായാണ് സൈന്യവിന്യാസത്തിന് തീരുമാനിച്ചിരിക്കുന്നത്.
അടുത്തിടെ ഒപ്പുവച്ച മക്ക പ്രതിരോധ കരാർ പ്രകാരമാണ് തീരുമാനം. ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്നതാണ് ഈ കരാർ. തിങ്കളാഴ്ച റിയാദിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.




