രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി കിട്ടിയപ്പോൾ തന്നെ KPCC പ്രസിഡന്റ് ഡിജിപിക്ക് കൈമാറി, പ്രതിപക്ഷ നേതാവ് സുരേഷ് ബാബുവിനെതിരെ കേസ് നൽകാൻ തയ്യാറാകണം: ദീപ്തി മേരി വർഗീസ്

കൊച്ചി: ഇ എൻ സുരേഷ് ബാബുവിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ആഭ്യന്തരവകുപ്പ് ഇടപെടണം. ഇല്ലെങ്കിൽ സിപിഐഎമ്മിന്റെ പരാജയമാണ്. പ്രതിപക്ഷ നേതാവ് സ്ത്രീ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?. പാർട്ടി നേതാക്കൾ ആണെങ്കിൽ പരാതികൾ ഒതുക്കി തീർക്കുന്ന രീതി തുടരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതി ഈമെയിലിൽ കിട്ടിയപ്പോൾ തന്നെ കെപിസിസി നേതാവ് ഡിജിപിക്ക് കൈമാറി. ഉടൻ സുരേഷ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണം. പ്രതിപക്ഷ നേതാവ് സുരേഷ് ബാബുവിനെതിരെ പോലീസിലോ കോടതിയിലോ കേസ് നൽകാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
പി ശശിക്കെതിരെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്ന പരാതികൾ ഉയർന്നു, കൊച്ചി ഡിസിപിയുടെ പരിധിയിലാണ് ഇത്. ആ അന്വേഷണവുമായി മുന്നോട്ടു പോകണം, പി ശശിയുടെ ഫോൺ പരിശോധിക്കണം. ജെബി മേത്തറിനെതിരെ സൈബർ ആക്രമണം; നടപടിയെടുക്കുന്നത്തിൽ പാർട്ടി നോക്കേണ്ടതില്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലല്ലോ. കൃത്യമായി അന്വേഷിക്കട്ടെ. അതിൽ രാഷ്ട്രീയം ഏതെന്ന് നോക്കേണ്ടതില്ലെന്നും ദീപ്‌തി കൂട്ടിച്ചേർത്തു.




