Uncategorized
പാലായില്‍ എന്താകും? നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്. സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെയും യുഡിഎഫില്‍ നിന്ന് റിയ ചീരാന്‍കുഴിയും മത്സരിക്കും. വിമത കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളതിനാല്‍ വിജയപ്രതീക്ഷയിലാണ് മായാ രാഹുല്‍. പാർട്ടി വിട്ട കൗണ്‍സിലര്‍മാര്‍ തിരികെ വരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
പാലായില്‍ അവിശ്വാസം പാസായതിന് പിന്നാലെ ചെയര്‍പേഴ്സണായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ സ്ഥാനം തെറിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലായില്‍ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.




