Uncategorized

വീട്ടുമുറ്റത്ത് കളിച്ച മൂന്നു വയസ്സുകാരന്റെ മുഖം കടിച്ചുപറിച്ച് തെരുവുനായ; മുത്തശ്ശിക്കും പരുക്ക്

കൊല്ലം കൊട്ടാരക്കര പട്ടാഴിയിൽ വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പട്ടാഴി സ്വദേശികളായ പ്രശാന്ത് അഞ്ജന ദമ്പതികളുടെ മകൻ ആദർശിനാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖം നായ കടിച്ചുപറിച്ച നിലയിലാണ്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി ശോഭനയ്ക്കും നായയുടെ കടിയേറ്റു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആദർശിന് നേരെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർക്കും തെരുവുനായയെ പെട്ടെന്ന് പ്രതിരോധിക്കാൻ സാധിച്ചില്ല. കുഞ്ഞിനെ നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുത്തശ്ശി ശോഭനയ്ക്കും കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് ഏറെ നാളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീട്ടുമുറ്റത്ത് വെച്ചുപോലും കൊച്ചുകുട്ടികൾ ആക്രമിക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button