യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: പൊലിസുകാര്‍ക്കെതിരെ നടപടി വേണം; ചെന്നിത്തലയെ കണ്ട് ശിവന്‍കുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വി.ശിവൻകുട്ടി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ പൊലിസുകാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ മന്ത്രിയെ സന്ദർശിച്ചത്.ഡിവൈഎഫ്ഐ സമരത്തിനിടെ കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ പരസ്യമായി ഭീഷണി മുഴക്കിയെന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കം. സംഭവത്തിന് പിന്നാലെ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിന്റെ കാട്ടാക്കടയിലെ വീടിന് പൊലിസ് കാവൽ ഏർപ്പെടുത്തി.
സമരത്തിനിടെ പൊലിസിനെ ആക്രമിച്ചതിന് ആറു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേമം മണ്ഡലം ജനറൽ സെക്രട്ടറി ഹൈദർ അലിയും എസ്എഫ്ഐ പ്രവർത്തകൻ വേണുവും അറസ്റ്റിലായിട്ടുണ്ട്




