Uncategorized

വിവാഹത്തിന് യാത്രചെയ്ത അതേ ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷവും; കുടുംബാം​ഗങ്ങളുമായി യാത്ര; ആഘോഷമാക്കി ആനവണ്ടി ആരാധകൻ

തിരുവനന്തപുരം: മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തിന് എന്നും ഓർമിക്കാവുന്ന അനുഭവമാക്കാൻ വേറിട്ട വഴിയൊരുക്കി കരകുളം സ്വദേശികളായ അനുരാജ്–പ്രിയ ദമ്പതികൾ. ചെറുപ്പകാലം മുതൽ ആനവണ്ടി ഫാനായ അനുരാജ് മക്കളായ ആരഹിന്റെയും അബീഹയുടെയും പിറന്നാൾ ആഘോഷത്തിനായി ഒരു കെ.എസ്.ആർ.ടി.സി. ബസ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു. ബന്ധുക്കളെയെല്ലാം ഒത്തുചേർത്ത് ബസിൽ വിനോദയാത്രയും ഒപ്പം കേക്കുമുറിയും ഭക്ഷണവുമെല്ലാം ചേർന്ന് കുരുന്നുകൾക്ക് അച്ഛൻ്റെ വക ഒരടിപൊളി ജന്മദിനം. ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ആശംസകളുമായെത്തുന്നത്കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ആരംഭിക്കുന്നതിന് മുമ്പേ വിവാഹത്തിന് ബസ് ബുക്ക് ചെയ്ത് ആഘോഷമാക്കിയ ടെക്നോപാർക്ക് ജീവനക്കാരനാണ് അനുരാജ്. അതേ ബസ് തന്നെയാണ് ഇത്തവണ കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനും തെരഞ്ഞെടുത്തത്. 2021 സെപ്റ്റംബർ 16ന് വിവാഹത്തിനായി നെടുമങ്ങാടുനിന്ന് വാടകയ്ക്കെടുത്ത അതേ സൂപ്പർ ഫാസ്റ്റ് ബസിൽ കുടുംബാംഗങ്ങളും ബന്ധുക്കളുമുൾപ്പടെയായിരുന്നു അടിപൊളിയാത്ര.

നെടുമങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെൽ പ്രത്യേക അപേക്ഷ നൽകിയാണ് ‘ATK 308’ നമ്പറിലുള്ള ബസ് കുടുംബയാത്രയ്ക്കായി ലഭ്യമാക്കിയത്. സാധാരണയായി നെടുമങ്ങാട്–സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസായിരുന്നു ഇത്. എന്നാൽ, ശനിയാഴ്ച ദിവസം കുടുംബത്തിന്റെ യാത്രയ്ക്കായി ബസ് ക്രമീകരിച്ചുനൽകുകയായിരുന്നു. സർവീസിനെ ബാധിക്കാതിരിക്കാൻ പകരം ബസ് ഡ്യൂട്ടിക്ക് ഏർപ്പെടുത്തിയ ശേഷമാണ് ‘ATK 308’ യാത്രയ്ക്കായി മാറ്റിയത്. എട്ട് മണിക്കൂർ യാത്രയ്ക്കുള്ള തുകയും അധിക സമയത്തിനുള്ള തുകയും ഉൾപ്പെടെ 12,500 രൂപയും 2,000 രൂപ കോഷൻ ഡെപ്പോസിറ്റും ചേർത്ത് ആകെ 14,500 രൂപയാണ് ചെലവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button