Uncategorized

ആദിവാസി വിഭാഗങ്ങളോടുള്ള ക്രൂരത യുഡിഎഫ് സർക്കാർ അവസാനിപ്പിക്കണം: സിപിഐഎം കൽപ്പറ്റ

ആദിവാസി സ്‌ത്രീയുടെ മൃതദേഹത്തോട്‌ പട്ടിക വർഗ വകുപ്പിന്റെ അനാദരവിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്‌ യുഡിഎഫ്‌ ഭരണത്തിൽ തുടർച്ചയായി ജില്ലയിലുണ്ടാകുന്നത്‌. ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയും ക്രൂരതയും പതിവാകുകയാണ്‌. ഒടുവിലത്തെ സംഭവമാണ്‌ മൃതദേഹത്തോടുള്ള അനാദരവ്‌. ഗോത്രവിഭാഗത്തിന്‌ അവരുടെ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സ‍ൗകര്യം തടസ്സപ്പെടുത്തുന്ന നിലയിലേക്കുവരെ സർക്കാർ നടപടികൾ മാറി. ആചാരപ്രകാരം മുളന്തണ്ടിൽ കെട്ടിയ മൃതദേഹം ആംബുലൻസിൽ കയറ്റില്ലെന്ന നിലപാട്‌ അംഗീകരിക്കാനാകില്ല. കഴിഞ്ഞ കാലങ്ങളിലൊന്നുമില്ലാത്ത തടസ്സം പൊടുന്നനെ ഉണ്ടായതാണ്‌. ആംബുലൻസിന്റെ ഡോർ തുറന്നുവച്ചുവരെ മൃതദേഹം കൊണ്ടുപോയ അനുഭവങ്ങളുണ്ട്‌.മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാൻ കഴിയുമായിരുന്നില്ലെന്ന പട്ടികവർഗ വകുപ്പിന്റെ വാദം കുടുംബവും ബന്ധുക്കളും പൂർണമായും നിരാകരിക്കുകയാണ്‌. വാഹനത്തിൽ കയറ്റാൻ കഴിയുന്ന വിധത്തിലാണ്‌ മൃതദേഹം മുളന്തണ്ടിൽ വച്ചതെന്നാണ്‌ കുടുംബം പറയുന്നത്‌. വാഹനത്തിന്റെ സീറ്റ്‌ ക‍ീറുമെന്നും രക്തം ആകുമെന്നുമെല്ലാമുള്ള ബാലിശമായ ആരോപണങ്ങൾ ഉയർത്തി ഏറ്റവും പിന്നാക്ക വിഭാഗമായ പണിയ സമുദായത്തിൽപ്പെട്ട സ്‌ത്രീയുടെ മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചത്‌ മനുഷ്യത്വവിരുദ്ധവും ക്രൂരവുമാണ്‌. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button