പവർകട്ടിന് കൂകിവിളിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളുന്നത് എന്തിന്?: പരിഹാസവുമായി എം വിജിൻ

പവർകട്ടിന് കൂകിവിളിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളുന്നത് എന്തിനെന്ന് എം വിജിൻ. യൂത്ത് കോൺഗ്രസ് സമരം നടക്കുമ്പോൾ കറന്റ് പോയി. അപ്പോൾ വിദ്യാർഥികൾ കൂവിയെന്നും കറന്റ് പോയാൽ ഹോസ്റ്റലിൽ കൂവൽ സ്വാഭാവികമാണ്. ഹോസ്റ്റലിൽ എസ്എഫ്ഐക്കാർ മാത്രമല്ലെന്നും എം വിജിൻ പറഞ്ഞു. എസ്എഫ്ഐയെ ആക്രമിച്ചാൽ കാവലാളായി ഡിവൈഎഫ്ഐ ഉണ്ടാകും. പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ തെരുവിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.അക്രമത്തിന് നേതൃത്വം നൽകിയത് ജനീഷും ഷാഫിയുമാണ്. മന്ത്രി ജനീഷ് പച്ചക്കള്ളം പറയുന്നു. ജനീഷ് തന്ത വൈബ് അല്ല, സംഘി വൈബാണെന്നും വിജിൻ പരിഹസിച്ചു. ഷാജിയെ വഴിയിൽ തടഞ്ഞ യുവമോർച്ചക്കാരെ പൊലീസ് ഒന്നും ചെയ്തില്ല. മന്ത്രിമാരെ തടയുന്നവർക്ക് തലോടൽ. സംഘപരിവാറുമായി സർക്കാരിന് ഡീലുണ്ടെന്നും ദുർഭരണം മറച്ചുവെക്കാനുള്ള നാടകമാണ് നടക്കുന്നതെന്നും പറഞ്ഞു.കലാലയങ്ങളെ മന്ത്രി അധിക്ഷേപിച്ചു. തൂഫാൻ റെയ്‌ഡ് നടത്തേണ്ടത് യൂത്ത് കോൺഗ്രസ് ഓഫീസുകളികളിലാണ്. യൂത്ത് കോൺഗ്രസ് ഓഫീസുകളിൽ എംഡിഎംഎ കച്ചവടമാണ് നടക്കുന്നത്. ബിയർ കുപ്പി കഥ ഉണ്ടാക്കിയത് അബിൻ വർക്കിയാണെന്നും വിദ്യാർത്ഥികളെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്നും എം വിജിൻ കൂട്ടിചേർത്തു.




