വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമം നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ: കെ കെ ശൈലജ ടീച്ചർ

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമം കൃത്യമായി ലഭിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിലെന്ന് കെ കെ ശൈലജ ടീച്ചർ. അക്രമത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ഹോസ്റ്റലിൽ സന്ദർശിക്കുകയായിരുന്നു ശൈലജ ടീച്ചർ.
അപകടകരമായ അവസ്ഥയാണ് കേരളത്തിൽ അരങ്ങേറുന്നത്.യൂത്ത് കോൺഗ്രസ് വലിച്ചെറിഞ്ഞ തീ അണക്കാൻ ചെന്നവർക്ക് എതിരെയാണ് പൊലീസ് അതിക്രമം നടത്തിയത്. പൊലീസ് ഗുണ്ടകളുടെ അക്രമം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ഇങ്ങനെയുള്ള കളികൾ കേരളത്തിൽ നടക്കില്ലെന്നും കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.അതിശക്തമായ ജനകീയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകുമെന്നും ജനാധിപത്യപരമായ നീക്കം ഗുണം ചെയ്യില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളിലും എസ്എഫ്ഐ വിജയിച്ചതിൽ കലിപൂണ്ടാണ് ഈ അക്രമം ഉണ്ടായതെന്ന് വി കെ സനോജ് എം എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റേയും പൊലീസിൻ്റേയും അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ എസ് എഫ് ഐ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. സിപിഐഎം ൻ്റെ നേതൃത്വത്തിൽ നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ചും നടക്കും.




