Uncategorized

ഉളിക്കൽ മാട്ടറയിൽ ഓട്ടോറിക്ഷയിൽ നിന്ന് രണ്ടു ലക്ഷം രൂപ കവർന്ന കേസ്: പ്രതി എറണാകുളത്ത് പിടിയിൽ

​ഉളിക്കൽ: മാട്ടറയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ പ്രതി എറണാകുളം കടവന്ത്രയിൽ പിടിയിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശി സൽമാൻ ഫാരിസ് (27) ആണ് ഉളിക്കൽ പോലീസിന്റെ പിടിയിലായത്.
​കടവന്ത്രയിലെ ജോലിസ്ഥലത്തുനിന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ എസ്.ഐ രാജകുമാർ, ഉദ്യോഗസ്ഥരായ ഷാജി, ജയദേവൻ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
​കഴിഞ്ഞ ആഗസ്റ്റ് ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പണം നഷ്ടപ്പെട്ട മാട്ടറ സ്വദേശിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായ സൽമാൻ ഫാരിസ്.
​പിടിയിലായ പ്രതിയെ ബുധനാഴ്ച രാവിലെ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button