Uncategorized

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളു​ടെ വ​സ​തി​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; കോ​ടി​ക​ളു​ടെ പ​ണ​വും ആ​ഡം​ബ​ര വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു

പാ​റ്റ്ന: ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ടു​ത്തു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ആ​ഡം​ബ​ര വാ​ച്ചു​ക​ളും വി​വി​ധ വ​സ്തു​വ​ക​ക​ളു​ടെ രേ​ഖ​ക​ളു​മാ​ണ് വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.പാ​റ്റ്ന​യി​ലെ എ​ഡി​എം ര​വീ​ന്ദ്ര കു​മാ​ർ ദി​വാ​ക​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ദാ​നാ​പ്പൂ​രി​ലെ ജി​ല്ലാ സ​ബ് ര​ജി​സ്ട്രാ​റു​മാ​യ കു​മാ​രി സ്വീ​റ്റി എ​ന്നി​വ​രു​ടെ പാ​റ്റ്ന​യി​ലും ബെ​ഗു​സ​രാ​യി​യി​ലു​മു​ള്ള വ​സ​തി​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ന്ന​ത്. വി​ജി​ല​ൻ​സ് ഡി​ഐ​ജി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പാ​റ്റ്ന​യി​ലെ വ​സ​തി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ​യും ആ​റ് ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന 48 ആ​ഡം​ബ​ര വാ​ച്ചു​ക​ളും ല​ഭി​ച്ചു. ബെ​ഗു​സ​രാ​യി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ നി​ന്ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും സ്വ​ർ​ണ്ണ-​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പാ​റ്റ​യി​ൽ 1.07 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ഫ്ലാ​റ്റു​ക​ൾ, ഭാ​ര്യ​യു​ടെ​യും പി​താ​വി​ന്‍റേ​യും പേ​രി​ൽ വാ​ങ്ങി​യ 1.28 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് പ്ലോ​ട്ടു​ക​ൾ, ഇ​തി​നു​പു​റ​മെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും നി​ക്ഷേ​പ രേ​ഖ​ക​ളും ഭൂ​മി ഇ​ട​പാ​ടു​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും കൃ​ത്യ​മാ​യ മൂ​ല്യം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കു​റ്റം തെ​ളി​ഞ്ഞാ​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button