Uncategorized

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കുണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്കൂളുകളിൽ ഹിജാബ്, പൂണൂൽ എന്നിവ ധരിക്കുന്നതിനുള്ള നിയന്ത്രണമാണ് നീക്കിയത്. 2022ൽ ബിജെപി സർക്കാർ കൊണ്ടുവന്ന വിവാദ ഉത്തരവായിരുന്നു ഇത്.

യൂണിഫോമിനെ ബാധിക്കാത്ത വിധത്തിൽ ഹിജാബും പൂണൂലും അണിയാം. സ്കൂളുകളിലും കോളജുകളിലും പുതിയ ഉത്തരവ് ബാധകമാണ്. ബിജെപി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്ന ഹിജാബ് നിയന്ത്രണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാർ മൂന്നുവർഷം തികയ്ക്കുന്നതിനോട് അനുബന്ധിച്ചാണ് വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button