Uncategorized
ഫോര്‍ട്ട് കൊച്ചിയില്‍ ആംബുലന്‍സില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ച് വീണു; കേസെടുത്ത് പൊലീസ്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ആംബുലന്‍സില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ച് വീണു. മട്ടാഞ്ചേരി കരിപ്പാലം സ്വദേശി പി എ ഹനീഫയാണ് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ചുവീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും ഹനീഫ രക്ഷപ്പെട്ടത്. സ്ട്രെച്ചർ ബെല്‍റ്റും ഡോറിന്റെ ലോക്കും കൃത്യമായി ഇടാത്തതാണ് ഹനീഫ അപകടത്തിൽപ്പെടാൻ കാരണമായത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ മാസം എട്ടാം തീയതി നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ രോഗിക്ക് കാര്യമായ പരിക്കുകളില്ല




