Uncategorized

കത്തിമുനയിൽ ഹോട്ടലിൽ യുവതിക്ക് ക്രൂരപീഡനം: മൊഴികളിൽ സംശയം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ദില്ലി: ബീഹാറിലെ ബെഗുസരായിലുള്ള ഒരു ഹോട്ടലിൽ യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിനും മർദനത്തിനും ഇരയാക്കിയ സംഭവവത്തിൽ പ്രതികളിലൊരാൾ അറസ്റ്റിൽ. കേസിലെ പ്രതിയാ രോഹിത് കുമാർ ആണ് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്‍റെ പിടിയിലായത്. സെപ്റ്റംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ യുവാവ് ബൈക്കിൽ കയറ്റി ഹോട്ടൽ മുറിയിലെത്തിച്ച യുവതിയെ, രോഹിത് കുമാർ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ യുവതിയെ ഹോട്ടലിലെത്തിച്ച അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രദേശത്തെ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളിൽ നിന്ന് വായ്പാ തിരിച്ചടവ് തുക ശേഖരിക്കുന്നതിനിടെയാണ് അയൽവാസിയായ സാഹ്നി യുവതിയെ തന്ത്രപൂർവ്വം ബൈക്കിൽ കയറ്റിക്കൊണ്ട് പോയത്. തുടർന്ന് സാഹ്നി തന്നെ ഒരു സിനിമാ തിയേറ്ററിലേക്ക് കൊണ്ടുപോയെന്നും, അവിടെവെച്ച് മറ്റൊരു പ്രതിയായ രോഹിത് കുമാർ സംസാരിക്കാനെന്ന വ്യാജേന അടുത്തുള്ള ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. ഹോട്ടലിൽ വെച്ച് സാഹ്നിയുടെ ബന്ധുവായ കുമാർ, കത്തികാട്ടി ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും, ആ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു.

ഹോട്ടലിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെ പ്രതിയായ കുമാർ യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ, പ്രധാന പ്രതിയായ രോഹിത് കുമാർ രാവിലെ 7:01-ന് ‘ഹോട്ടൽ ബ്ലൂ ഡയമണ്ടി’ലെ 203-ാം നമ്പർ മുറിയിലേക്ക് ഒറ്റയ്ക്ക് പോയതായും, പരാതിക്കാരി രാവിലെ 7:33-ന് ഹോട്ടലിലെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button