Uncategorized

പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടി

പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിയ്ക്കായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിൽ നടപടി. എസ്പിയും തഹസിൽദാർ ഉൾപ്പെടെ സ്ഥലഞ്ഞെത്തും.

മുമ്പ് പലതവണ കുടിയൊഴുപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാൻ ഉറച്ചാണ് നടപടി. ഭൂമിയിൽ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് എതിരായി വിധി വന്നതിന് പിന്നാലെയാണ് നടപടി. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം.

വാഴക്കുളം പാരിയത്ത്കാവ് നഗറിലെ 8 പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. ഒഴിപ്പിക്കലിന്‍റെ ഭാഗമായി സ്ഥലം ഇത് പതിനൊന്നാം തവണയാണ് പ്രദേശവാസികള്‍ ഒ‍ഴിപ്പിക്കലിനെ പ്രതിരോധിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രദേശവാസികള്‍ നിലപാടെടുക്കുകയായിരുന്നു.

തങ്ങളുടെ പൂര്‍വ്വികര്‍ മുതല്‍ 150 വര്‍ഷമായി ഇവിടെ താമസിച്ചുവരികയാണെന്നും കുടികിടപ്പവകാശമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ട 19 ഏക്കര്‍ ഭൂമിയില്‍ രണ്ടരയേക്കര്‍ തങ്ങളുടേതാണെന്നും ഇവിടം കയ്യേറി താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിക്കായി ഉദ്യേഗസ്ഥ സംഘം തയ്യാറെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button