Uncategorized

ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം, ചിറ്റൂരിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ്, കുറ്റിച്ചിറ നിലനിർത്തി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (54.24%).

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ല പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാർഥകൾ ജനപിന്തുണ തേടി.
കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിന്റെ ഫർസീന അറയ്ക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

തൃശൂർ ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയിൽ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്. തൃശൂർ തളിക്കുളത്ത് സിറ്റിങ് സീറ്റിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി വിജി കൃഷ്‌ണഘോഷ് 28 വോട്ടിന് ജയിച്ചു. വാർഡ് മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൃശൂർ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് യുഡിഎഫ് നിലനിർത്തി. വി.ഒ പൈലപ്പൻ 339 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button