Uncategorized

വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി വകുപ്പ് വിപുലമായ വായനാവാരാചരണം സംഘടിപ്പിച്ചു.

വായനയുടെ മഹത്വവും പുസ്തകസംസ്കാരത്തിന്റെ പ്രസക്തിയും വിദ്യാർത്ഥികളിലേക്ക് സൃഷ്ടിപരമായും ആകർഷകമായും എത്തിക്കുന്നതിനായി വൈവിധ്യപൂർണവും നൂതനവുമായ നിരവധി പരിപാടികൾ ഈ ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കി. ശ്രീ സച്ചിദാനന്ദ ബാലഭവൻ,ശിവപുരവുമായി സഹകരിച്ച് ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന Reading Month Competitionനടന്നു കൊണ്ടിരിക്കുന്നു.
കോളേജ് വിദ്യാർഥികൾക്കായി  A Card, A Thought, Reading Marathon, Silent Reading Flash Mob, Selfie with a Book Contest, Beyond the Cover, Spot the Word, Reading Under the Tree/Inside the Canteen, 10 Readers – 10 Books തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാർത്ഥികൾക്ക് നവ്യമായ വായനാനുഭവങ്ങൾ സമ്മാനിച്ചു.ഈ പരിപാടികളിൽ മുപ്പതിലധികം കോളേജ് വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വായനയോടുള്ള താൽപര്യവും സാഹിത്യാഭിരുചിയും വളർത്തുന്നതിൽ പരിപാടികൾ ശ്രദ്ധേയമായ പങ്കുവഹിക്കുകയും മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി വിദ്യാർത്ഥികൾ സമ്മാനാർഹരാവുകയും ചെയ്തു.വായനയെ ഒരു ശീലമെന്നതിലുപരി ജീവിതമൂല്യമായി ഉയർത്തിപ്പിടിക്കുന്നതിനും പുസ്തകങ്ങളുമായുള്ള വിദ്യാർത്ഥികളുടെ ആത്മബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഈ വായനാവാരാചരണം ഏറെ ഫലപ്രദമായി. ഹിന്ദി വകുപ്പിന്റെ ഈ ഉദ്യമം വായനാസംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പ്രവർത്തനമായി മാറി.ഹിന്ദി വിഭാഗം അധ്യക്ഷ Dr.Lekha.P, assistant professor മാരായ Dr.Lekha.M,Dr.Sumith ,വിദ്യാർത്ഥികളായ നൗഫൽ ഖാൻ.പി.എം, ദേവനന്ദ, പ്രിൻഷ,പാർവന,സഫ കൗസർ, അദ്വൈത. പി,ഹസ്നിയ,ശിബില, അതുൽ,വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button