ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പതിനേഴുകാരന്റെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അപ്പീല്‍ തിരുത്തി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.
വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്പീല്‍ നല്‍കിയതില്‍ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയായ പതിനേഴുകാരന്റെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലില്‍ ഉള്‍പ്പെടുത്തിയതിനാണ് കോടതിയുടെ വിമര്‍ശനം.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിവരങ്ങള്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതിയ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയാണ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.




