Uncategorized

ലൗലി സർവകലാശാലയിലെ സംഘർഷം: ‘മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഇടപെടണം’: എഎ റഹീം

പഞ്ചാബ് ലൗലി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരായ ആക്രമണത്തിൽ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി. മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഎ റഹീം എം.പി ആവശ്യപ്പെട്ടു. കേരള സർക്കാർ ഉദ്യോഗസ്ഥ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്നും എഎ റഹീം കൂട്ടിച്ചേർത്തു
വിദ്യാർത്ഥികളുമായി നേരിട്ട് സംസാരിച്ച് അവരുടെ ആശങ്കകൾ മനസ്സിലാക്കണമെന്നും സർവകലാശാല അധികൃതരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും എഎ റഹീം മാധ്യമങ്ങളോട് പറ‍ഞ്ഞു. വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ ആശങ്കയും പരിഹരിക്കണമെന്നും എഎ റഹീം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button