Uncategorized

കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് മുറുകുന്നു; ആഭ്യന്തര മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് കരുനാ​ഗപ്പള്ളി എംഎൽഎയെ ഒഴിവാക്കി

കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുറുകുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ് പുറത്ത്. കൊല്ലം ജില്ലാ പഞ്ചായത്ത് കുലശേഖരപുരം ഡിവിഷൻ അംഗം വരുൺ ആലപ്പാടിന്റെ മെറിറ്റ് അവാർഡ് പ്രോഗ്രാമിൽ നിന്നാണ് സ്ഥലം എം എൽ എ സി ആർ മഹേഷിനെ ഒഴിവാക്കിയത്.വരുണിനെ സി.ആർ.മഹേഷ് അവഗണിച്ചെന്നാരോപിച്ചാണ് തിരിച്ചടി.

മണ്ഡലത്തിലെ പൊതു പരിപാടികളിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാതെ എംഎൽഎ നടത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യ നയത്തിൽ പ്രതിഷേധിച്ചാണ് എതിർപക്ഷ നീക്കം എന്ന് പറയപ്പെടുന്നു. രമേശ് ചെന്നിത്തലയുടെ ആശ്രിത വത്സലനായി വളർന്നുവന്ന സി ആർ മഹേഷ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ വി ഡി സതീശന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് രമേശ് ചെന്നിത്തലയും മഹേഷും തമ്മിൽ തെറ്റിയെന്നാണ് എതിർ വിഭാഗത്തിന്റെ പ്രചരണം. എംഎൽഎ ഒഴിവാക്കിയുള്ള പരിപാടിക്ക് രമേശ് ചെന്നിത്തലയുടെ പിന്തുണ ഉണ്ടൊ എന്ന് വ്യക്തമല്ല.അതേസമയം, ഡിസിസി കെപിസിസി നേതൃത്വത്തെ ഇടപെടുത്തി സമ്മർദ്ദത്തിലൂടെ ഒന്നുകിൽ തന്നെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ രമേശ് ചെന്നിത്തലയെ ഒഴിവാക്കാനും അണിയറയിൽ നീക്കം നടക്കുന്നതായി സൂചന ഉണ്ട്.ഏ തായാലും ഇരുപത്തിയാറാം തീയതി നടക്കുന്ന പരിപാടിയിൽ രമേശ് ചെന്നിത്തല എത്തുമോ ഇല്ലയോ എന്നുള്ളത് മണ്ഡലത്തിൽ സജീവ ചർച്ചയായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button