Uncategorized
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് ലൈബ്രറിയിൽ ക്വിസ് മത്സരം നടത്തി

സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. കെ.ജെ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എം. രമണൻ അധ്യക്ഷനായിരുന്നു.
കെ.പി. ഷാജി, പി.ജി. സന്തോഷ്, പി.പി. വ്യാസ്, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു. കെ.ജെ. തങ്കച്ചനും പി.പി. വ്യാസും ക്വിസ് മാസ്റ്റർമാരായിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.




