Uncategorized

സ്ഥലം എഴുതി നല്‍കിയില്ല; അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; മകൾക്കെതിരെ കേസ്

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകള്‍. കൊല്ലം ഇടമുളക്കല്‍ സ്വദേശി രാധാമണി(61)ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മകൾ അശ്വതി അച്ചുവിനെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നല്‍കാന്‍ അശ്വതി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെ അമ്മയെ ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടും കമ്പികൊണ്ടും മര്‍ദ്ദിച്ചെന്നും രാധമാണി മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതി, അശ്വതിയുടെ മകള്‍ അമൃത എന്നിവരാണ് പ്രതികള്‍. അശ്വതി ഹണിട്രാപ്പ് കേസിലും പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button