Uncategorized
ബ്രഡ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ഗൃഹനാഥന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം, മക്കൾ ചികിത്സയിൽ

തൃശൂർ: തൃശൂർ പഴയന്നൂരിലെ ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. പഴയന്നൂർ സ്വദേശി വിനോദ് കുമാർ ആണ് മരിച്ചത്. വിനോദിന്റെ മക്കളായ വിദ്യയും വൃന്ദയും ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.




