Uncategorized

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്; 150 കോടിയുടെ കരാർ

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ 2028 വരെ ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപിനെ തിരഞ്ഞെടുത്തു. 2028 മാർച്ച് വരെ ഇന്ത്യയുടെ രാജ്യാന്തര മൽസരങ്ങളുടെ മുഖ്യ സ്പോൺസറാകും മുത്തൂറ്റ് ഫിൻകോർപ്. ബൈജൂസിന് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു കമ്പനി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ടൈറ്റിൽ സ്പോൺസറാകുന്നത്. ഒരു മൽസരത്തിന് 4.3 കോടി രൂപ വീതമാണ് ടൈറ്റിൽ സ്പോൺസർ ബിസിസിഐയ്ക്ക് നല്‌കുക.

35 മൽസരങ്ങളുള്ള സൈക്കിളിൽ ഒരു മൽസരത്തിന് 4.85 കോടി രൂപ വീതമാണ് ബിസിസിഐ താൽപര്യപ്പെട്ട തുക.

തൊട്ടുമുൻപത്തെ ടൈറ്റിൽ സ്പോൺസർ IDFC ഫസ്‌റ്റ് ഒരു മൽസരത്തിന് 4.2 കോടി വീതമാണ് നൽകിയിരുന്നത്. 56 മൽസരങ്ങളടങ്ങിയ ഈ കരാർ ഓഗസ്റ്റിൽ അവസാനിച്ചിരുന്നു. 2023ൽ മൂന്ന് വർഷത്തേക്ക് 235.2 കോടിയുടെ കരാറാണ് ഐഡിഎഫ്സി ഫസ്‌റ്റ് ഒപ്പിട്ടത്.

ജൂലൈ 20നാണ് ബിസിസിഐ ടൈറ്റിൽ സ്പോൺസർഷിപ്പ് ടെൻഡർ ക്ഷണിച്ചത്. സെപ്റ്റംബര് 7 ആയിരുന്നു അവസാനതീയതി. ഒരുതവണ കാലാവധി നീട്ടിയിട്ടും ടെൻഡറിലൂടെ സ്പോൺസറെ കണ്ടെത്താൻ കഴിയാതെ വന്നതോടെ മുത്തൂറ്റ് ഫിൻകോർപ്പുമായി ബിസിസിഐ നേരിട്ട് ധാരണയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഐഡിഎഫ്‌സി ഫസ്‌റ്റിനെ അപേക്ഷിച്ച് പുതിയ കരാർ മെച്ചപ്പെട്ടാണെന്ന് പറയാമെങ്കിലും ബിസിസിഐ നിശ്‌ചയിച്ച 4.85 കോടിയെന്ന അടിസ്ഥാന തുകയേക്കാൾ കുറവാണെന്ന് സ്പോർട്സ് മാർക്കറ്റിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാംപ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരാണ് അസോഷ്യേറ്റ് പാർട്ണർമാർ. 150 കോടി രൂപയാണ് പുതിയ മൂന്ന് പാർട്‌ണർഷിപ്പിലെ ആകെ കരാർ തുക.
ഇത് കഴിഞ്ഞ തവണത്തെക്കാൾ 44 ശതമാനം കൂടുതലാണ്.

കരാർ അനുസരിച്ച് കാംപ കോള ഒരു മൽസരത്തിന് 1.31 കോടി രൂപയും ചാറ്റ് ജിപിടിയും എസ്ബിഐ ലൈഫും 1.2 കോടി രൂപ വീതവും ബിസിസിഐയ്ക്ക് നൽകും. ബിസ്‌ലരിയും ഇന്ത്യൻ ഓയിൽ കോർപറേഷനും മൽസരമൊന്നിന് 1.2 കോടി രൂപ വീതം നൽകി അസോഷ്യേറ്റ് പാർട്‌ണറാകാനുള്ള കരാറിലുണ്ട്.

അസോഷ്യേറ്റ് പാർട്‌ണറാകാനുള്ള റിസർവ് തുക 82 ലക്ഷത്തിൽ നിന്ന് 95 ലക്ഷമാക്കി വർധിപ്പിച്ചിരുന്നു. അപ്പോളോ ടയേഴ്‌സുമായി 579 കോടിയുടെ ജഴ്സി കരാറും ബിസിസിഐയ്ക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button