Uncategorized

ഡ​ൽ​ഹി കൂ​ട്ട​മാ​ന​ഭം​ക്കേ​സ്: 12 സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി​യി​ലു​ള്ള ഡി​ഡി​എ ആ​സ്ഥാ കു​ഞ്ച് പാ​ർ​ക്കി​ൽ കൗ​മാ​ര​ക്കാ​രി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലി​സ് 12 സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പാ​ർ​ക്കി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ൾ, സ​മീ​പ​ത്തു​ള്ള എ​ൽ​പി​ജി ഗോ​ഡൗ​ണി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​വ​ര​ശേ​ഖ​ര​ണം.കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​സി​ഫ്, ഹേ​മ​ന്ത് എ​ന്നീ പ്ര​തി​ക​ൾ മു​ൻ​പും പാ​ർ​ക്കി​ൽ എ​ത്തു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ൽ​പി​ജി ഗോ​ഡൗ​ൺ ജീ​വ​ന​ക്കാ​രും ഗാ​ർ​ഡു​ക​ളും പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വ ദി​വ​സ​വും ഇ​വ​രെ പാ​ർ​ക്കി​ന് സ​മീ​പം ക​ണ്ടി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

കൃ​ത്യ​ത്തി​ന് ശേ​ഷം ഒ​ന്നാം പ്ര​തി ആ​സി​ഫ് പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ഓ​ഖ്‌​ല മ​ണ്ഡി​യി​ലേ​ക്ക് പോ​വു​ക​യും പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ളാ​യ മു​കേ​ഷ്, ഹേ​മ​ന്ത് എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​രു ഹോ​ട്ട​ലി​ൽ പോ​വു​ക​യും തു​ട​ർ​ന്ന് ശ്രീ​നി​വാ​സ്പു​രി​യി​ലെ വീ​ട്ടി​ലെ​ത്തി തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ക​യും ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ ആ​സി​ഫി​ൽ നി​ന്ന് തോ​ക്ക്, ക​ത്തി, കോ​ണ്ടം എ​ന്നി​വ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നും കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നും പു​റ​മെ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യ്ക്കു​ള്ള വ​കു​പ്പു​ക​ൾ കൂ​ടി എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണോ പ്ര​തി​ക​ൾ പാ​ർ​ക്കി​ലെ​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button