Uncategorized

രമ്യാ ഹരിദാസ് കോൺ​ഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: ഒത്തുതീർപ്പാക്കാൻ കെപിസിസി, നടപടിയെടുക്കാൻ മടി

കോൺ​ഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച രമ്യാ ഹരിദാസ് എം എൽ എയ്ക്ക് എതിരെ നടപെടിയെടുക്കാതെ കെ പി സി സി. വിഷയം സംസാരിച്ച് തീർക്കാനാണ് കെ പി സി സി നേതൃത്വം ശ്രമിക്കുന്നത്. വിഷയത്തിന് പരിഹാരം കാണുന്നതിനായി ഇരുകൂട്ടരെയും കെപിസിസി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. രമ്യ ഹരിദാസും, സജിത്ത് മുട്ടപ്പലവും കെ പി സി സി പ്രശ്ന പരിഹാര സമിതിക്ക് മുന്നിൽ എത്തണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.പ്രാദേശികമായി ഒത്തൊരുമയിൽ പോകാൻ നേതൃത്വം നിർദേശിക്കും. പ്രശ്ന പരിഹാരത്തിന് നാലംഗ സമിതിയെ തീരുമാനിച്ചിരുന്നു. കയ്യാങ്കളിയിൽ രമ്യയെയും സജിത്തിനെയും മുന്നേ കോൺ​ഗ്രസ് നേതൃത്വം താക്കീത് ചെയ്തിരുന്നു. നേതാക്കൾ ഇന്ന് രാവിലെ കെ പി സി സി ആസ്ഥാനത്ത് എത്തി.വിഷയം കോൺ​ഗ്രസ് വലിയ രീതിയിൽ വെട്ടിലാക്കിയിരുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ രമ്യാ ഹരിദാസിനെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. അന്വേഷണ സമിതി വിശദീകരണം നൽകുന്നതിനായി വിളിപ്പിച്ചപ്പോൾ ദില്ലിക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് സമിതിക്ക് മുന്നേ ​ഹാജരാകാതിരിക്കുകയായിരുന്നു രമ്യാ ​​ഹരിദാസ്. ദില്ലിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ രമ്യാ ​ഹരിദാസ് പാലക്കാടുള്ളതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ രം​ഗത്തു വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button