‘അടുത്ത ക്യാമ്പിൽ പോയി ഭക്ഷണം കഴിക്കൂ’; ചങ്ങനാശ്ശേരിയിലെ ക്യാമ്പില്‍ ദുരിതം, കിട്ടിയത് പച്ചവെള്ളം മാത്രം

കോട്ടയം: ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണമില്ലെന്ന് പരാതി. രാവിലെ മുതല്‍ ഭക്ഷണം നല്‍കിയില്ലെന്ന് ദുരിത ബാധിതര്‍ പറഞ്ഞു. ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ പറഞ്ഞതായും ദുരിത ബാധിതര്‍ പറയുന്നു.
യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആളുകള്‍ പറയുന്നു. പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ക്യാമ്പില്‍ ഉള്ളത്. രാവിലെ ഗ്യാസ് കുറ്റി നല്‍കി തിരികെ എടുത്തുകൊണ്ടുപോയെന്നും ദുരിത ബാധിതര്‍ റിപ്പോർട്ടറിനോട് പറഞ്ഞു.പച്ചവെള്ളം മാത്രമാണ് ലഭിച്ചത്. കയ്യില്‍ സൂക്ഷിച്ചിരുന്ന പൈസ എടുത്താണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയതെന്നും ദുരിതബാധിതര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങി തന്നാല്‍ പാകം ചെയ്ത് കഴിച്ചോളാമെന്ന് ദുരിതബാധിതര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടു. ഭക്ഷണം ലഭിക്കാത്തത് പരിശോധിക്കുമെന്നും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.




