Uncategorized

നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല; ടോൾ നിർത്താനാകില്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ, പ്രദേശവാസികൾക്ക് ഇളവ്

കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരേയുള്ള ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വാദംകേട്ടു. ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി​ഗണിക്കും.

നാട്ടികയിലെ ദേശീയപാത നിർമാണത്തിൽ 51 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി 9 കിലോമീറ്റർ മാത്രമാണ് പ്രവൃത്തി പൂർത്തിയാകാനുള്ളത്. വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ, പ്രദേശവാസികൾക്ക് ടോളിൽ ഇളവുണ്ട്. അവർ മാസം 360 രൂപ മാത്രം നൽകിയാൽ മതി. ടോൾപിരിവ് നിർത്താനാകില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button