Uncategorized
കൊല്ലം കുംഭവരുട്ടിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരുക്ക്

കൊല്ലം കുംഭവരുട്ടിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ നിന്ന് കുംഭാവരുട്ടിയിലേക്ക് വന്ന ബസ് ആണ് മറിഞ്ഞത്. ഒന്നാം വളവിൽ മണലാർ ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തെങ്കാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
അതേസമയം, കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കാറിലും മിനി ബസിലും ഇടിച്ച് അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ആയിരുന്നു അപകടം. ബൈക്കിലെത്തിയ കുളത്തൂപ്പുഴ സ്വദേശികളായ അഫ്സൽ, ആര്യാനന്ദ് എന്നിവർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ വന്ന ബൈക്ക് ബസിനെ മറികടക്കാൻ ശ്രമിക്കവേ ആയിരുന്നു അപകടം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.




