Uncategorized
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂര്‍ തെക്കേക്കരയില്‍ പണിക്ക വീട്ടില്‍ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇതിനു മുമ്പും പല പീഡനക്കേസുകളിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിന്‍സന്റ്, എഎസ്ഐമാരായ സതീഷ് കുമാര്‍, ജമാലുദ്ദീന്‍, പൊലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്മോന്, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്




