Uncategorized
തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കളുടെ അമിതവില: പാക്കേജ്ഡ് ഫുഡ്സിന്റെ പർച്ചേസിംഗ് ലിസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കും

തിരുവനന്തപുരം: തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തും.പാക്കേജ്ഡ് വസ്തുക്കളുടെ പർച്ചേസിംഗ് ലിസ്റ്റാണ് ഉദ്യോഗസ്ഥർ പരിശോധിക്കുക. പുറത്തുള്ളതിനേക്കാൾ അമിത വിലയാണ് പാക്കേജ് ഭക്ഷ്യവസ്തുക്കളുടെ എംആർപിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ തീയറ്ററുകൾ അമിതലാഭം നേടുന്നോ എന്നറിയാനാണ് പർച്ചേസ് ലിസ്റ്റ് പരിശോധിക്കുന്നത്. തലസ്ഥാനത്ത് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്കും മന്ത്രിക്കും ഉദ്യോഗസ്ഥർ സമർപ്പിക്കും




