കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

വില്ലുപുരം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ. തമിഴ്‌നാട് വില്ലുപുരം സത്യമംഗലം പൊലിസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളും പൂജയില്‍ പങ്കെടുത്തു. സംഭവത്തില്‍ സര്‍ക്കാരോ പൊലിസ് വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബര്‍ 12 മുതലാണ് വില്ലുപുരം സെഞ്ചിക്ക് സമീപത്തുള്ള ഏഴുവയസുകാരിയെ കാണാതായത്. പൊലിസിന് കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കേസ് സിബിസിഐഡിയ്ക്ക് കൈമാറി. പ്രതിപക്ഷം പൊലിസിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച കേസ് കൂടിയാണ് ഇത്വിവാദങ്ങള്‍ തുടരവെയാണ് പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൂജ നടത്തിയത്. ഗണപതിഹോമവും പ്രത്യേക പൂജകളും നടത്തി.
സ്റ്റേഷന്റെ ദോഷം മാറാനും സമ്മര്‍ദം കുറയ്ക്കാനുമാണ് പൂജ നടത്തിയതെന്നാണ് എസ്‌ഐയുടെ വിശദീകരണം. പൊലിസ് സ്റ്റേഷനില്‍ പൂജ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.



