Uncategorized

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമം, ഭരണഘടന ബഞ്ചിന് വിടണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ ഭിന്നവിധി; ‘ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം’

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതിൽ ഭിന്നവിധി. ഹർജി വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും വേണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ഒരു മന്ത്രിയും ചേർന്ന് നിശ്ചയിച്ചാൽ കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വിധിയിൽ പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും യോജിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button