Uncategorized
ബാങ്കിന്റെ വ്യാജ നിക്ഷേപ രേഖ ഉണ്ടാക്കി തട്ടിപ്പ്: താൽക്കാലിക ജീവനക്കാരി തട്ടിയത് 2 കോടിയോളം രൂപ

ചേർത്തല ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തതു രണ്ടു കോടിയോളം രൂപയെന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ പരാതിയിൽ ചേർത്തല പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബാങ്കിന്റെ ചേർത്തല ശാഖയിലാണു സംഭവം
സ്ഥിരനിക്ഷേപത്തിൻ്റെ പേരിൽ 28 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി 4 സ്ത്രീകളാണ് നിലവിൽ ബാങ്കിനു പരാതി നൽകിയിരുന്നത്. എന്നാൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി കൂടുതൽ പേർ എത്തുന്നുണ്ടെന്നു പൊലീസ് പറയുന്നു.




