Uncategorized

ട്രെയിനിലെ മോഷണം: റെയിൽവേ പൊലിസ് നടപടിയിൽ 48 പേർ പിടിയിൽ

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രയ്ക്കിടയിലെ കവര്‍ച്ച തടയുന്നതിനുമായി കേരള റെയില്‍വേ പൊലിസ് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പ്രത്യേക പരിശോധനയില്‍ 48 മോഷ്ടാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.കേരളത്തിനകത്തും പുറത്തുനിന്നുമായി അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

രാത്രികാലങ്ങളില്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങിക്കിടക്കുന്ന യാത്രക്കാരേയും തിരക്കുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരേയും ആണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.

മോഷണം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെയും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും സഹകരണത്തോടെ റെയില്‍വേ പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

അറസ്റ്റിലായവരില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍ പൊലിസ് പിടിച്ചെടുത്തു. ഇതില്‍ 54 മൊബൈല്‍ ഫോണുകള്‍, രണ്ടു ലാപ്ടോപ്പുകള്‍, സ്വര്‍ണാഭരണങ്ങള്‍, 90,000 രൂപ, ചാര്‍ജറുകള്‍, മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

പിടിച്ചെടുത്ത ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും യഥാര്‍ഥ ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും നിരീക്ഷണവും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കുമെന്നും കേരള റെയില്‍വേ പൊലിസ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button