Uncategorized

ഹോ​ട്ട​ലി​ലെ സ്വി​ച്ച് ബോ​ർ​ഡി​ന് തീ​പി​ടി​ച്ചു; ജ​ന​റേ​റ്റ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

പേ​രൂ​ർ​ക്ക​ട: ഹോ​ട്ട​ലി​ലെ സ്വി​ച്ച് ബോ​ർ​ഡി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു ര​ണ്ടു​കൂ​റ്റ​ൻ ജ​ന​റേ​റ്റ​റു​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​ട്ട​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ർ​ജ് അ​ൽ മ​ന്തി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഹോ​ട്ട​ൽ അ​ട​യ്ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​മ്പാ​യി​രു​ന്നു സം​ഭ​വം. സ്വി​ച്ച് ബോ​ർ​ഡി​ൽ സ്പാ​ർ​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​റേ​റ്റ​റു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ല​യ​ത്തി​ൽ നി​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഷ​ഹീ​റും സം​ഘ​വു​മാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത്.

തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​ലൂ​ടെ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button