Uncategorized
വർക്ക്ഷോപ്പിൽ വൻ തീപിടിത്തം; എട്ട് കാറുകൾ കത്തിനശിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ബാലാജി മാർക്കറ്റിലുള്ള വർക്ക്ഷോപ്പിൽ വൻ തീപിടിത്തം. സംഭവത്തിൽ എട്ട് കാറുകളും സ്പെയർ പാർട്സുകളും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്സംഭവം നടക്കുമ്പോൾ പുതിയതും പഴയതുമായ 50-ലധികം കാറുകൾ വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്നു. ഇതിൽ എട്ട് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലിസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.




